വന മാതൃകയിൽ ഹരിത കേരളം മിഷൻ സ്റ്റാൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഹരിത കേരളം മിഷന്റെ സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. ലഭ്യമായ സ്ഥലത്ത് തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്ത വനമാതൃക സൃഷ്ടിക്കുന്ന പച്ചത്തുരുത്തും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുമായ രണ്ട് സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്.

ഹരിത കേരളം മിഷന്റെ വിവിധ കാമ്പയിനിൽ ഭാഗമാകുന്ന റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലെ അധ്യാപകർ, വിദ്യാർഥികൾ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ, ഇന്റേൺഷിപ്പ് ട്രയിനിമാർ എന്നിവർ ചേർന്നാണ് സ്റ്റാൾ ഒരുക്കിയത്. വനമാതൃകയിൽ നിർമിച്ച പച്ചത്തുരുത്ത് സന്ദർശകർക്ക് കുളിർമയേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *