അടൂർ എൻആർഐ ഫോറം

World Pathanamthitta
Print Friendly, PDF & Email

ഷാർജ – അടൂരിൽ നിന്നും യു എ ഇ യിൽ എത്തി നിവസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ അടൂർ എൻ ആർ ഐ ഫോറം അതിന്റെ ഇരുപത്തിരണ്ടാമതു പ്രവർത്തന വർഷത്തിലേക്കു പ്രവേശിക്കുന്നു. ജൂൺ 18 ഞായറാഴ്ച ഷാർജയിൽ വച്ച് പ്രസിഡന്റ് അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരിയായി ശ്രീ. തോമസ് ഉമ്മൻ, പ്രസിഡന്റ് രാജശേഖരൻ വി. പിള്ള, വൈസ് പ്രസിഡന്റ് ഖൈസ് പെരേത്തു, ജന.സെക്രട്ടറി ശ്രീ.അനിൽ മാത്യു , ട്രഷറർ ശ്രീ ഷിബു കോശി, ജോയിന്റ് സെക്രട്ടറി ശ്രീ.രാകേഷ് ബാബു , ജോയിന്റ് ട്രഷറർ ശ്രീ. ബിനു മാത്യു, കമ്മറ്റി അംഗങ്ങളായി ശ്രീ, ബിനു സഖറിയ, (സോഷ്യൽ & വെൽഫെയർ ) ശ്രീ. വിഷ്ണു ശങ്കർ ( മീഡിയ ) ഏരിയ കോ ഓർഡിനേറ്റർ ശ്രീ ജോൺ തരകൻ ( ഷാർജ ) ശ്രീ പോൾ വർഗീസ് ( RAK ) ശ്രീ റേയ് ജോർജ് ( IT Support ) എന്നിവരെ തിരഞ്ഞെടുത്തു. ശ്രീ അലക്സ് വർഗീസ്, ശ്രീ ഹരി പനവിള എന്നിവർ എക്സ് ഒഫീഷിയോമാർ ആയിരിക്കും. മറ്റുള്ള ഏരിയായിലെ കോ ഓർഡിനേറ്റർമാറി പിന്നീട് നോമിനേറ്റ് ചെയ്യും.

അഡ്വ ഷാനവാസ് , ശ്രീ സി പി മാത്യു എന്നിവർ പ്രവാസികൾക്കായുള്ള നിയമ ഉപദേശങ്ങൾ അടങ്ങിയ പ്രവാസി ഗൈഡ് എന്ന ബുക്കിനെക്കുറിച്ചു വിശദീകരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *