കോന്നി ഗവ. മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം 1 .
യോഗ്യത : ഡിഎംഎൽടി (പ്ലസ് ടു പൂർത്തീകരിച്ചവർ), പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, മൂന്നുവർഷത്തെ പ്രവർത്തി പരിചയം, ബ്ലഡ് ബാങ്കിംഗിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ ബിഎസ്സി എംഎൽടി /എംഎസ്സി എംഎൽടി, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ബ്ലഡ് ബാങ്കിംഗിൽ ആറ് മാസത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം.
അപേക്ഷകർ കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമുളള സർവകലാശാലകളിൽ നിന്നും പഠനം പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കം ചെയ്ത അപേക്ഷകൾ സെപ്റ്റംബർ 29 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോന്നി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റ പുറത്ത് തസ്തികയുടെ പേര് എഴുതണം. ഫോൺ : 0468 2952424


