തിരുവല്ല : അപ്പർ കുട്ടനാടൻ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ചൂരൽ മല, മുണ്ടകൈ മേഖലയിലെ പുനരിധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് കമ്മിറ്റി വിലയിരുത്തി.നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി. ഒ എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ,ജനറൽ സെക്രട്ടറി ഷെറി തോമസ്, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, ദളിത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് കെ പി രാജപ്പൻ, സംസ്ഥാന സമിതിയംഗങ്ങളായ
ബോസ് തെക്കേടം, മനു ജോസഫ്, സജി വിഴലയിൽ, പ്രസാദ് കൊച്ചുപാറക്കൽ, തോമസ് വർഗീസ്, ബെന്നി മനയ്ക്കൽ, സൂസമ്മ ബേബി, മണ്ഡലം പ്രസിഡൻ്റുന്മാരായ പോൾ മാത്യു, മനോജ് മടുത്തുംമുട്ടിൽ, ലിറ്റി കൈപ്പള്ളി, ബാബു പുല്ലേലികാട്ടിൽ, എം വി യോഹന്നാൻ, തോമസ് ചാണ്ടിപിള്ള, ടോജു കെ. ജെറോം, ദീപാ ബെന്നി, ധന്യ മാമ്മൻ മത്തായി, നരേന്ദ്രനാഥ്, രാജേഷ് തോമസ്, ബിജു നൈനാൻ, ജെയിംസ് ഇളമത, രാജേഷ് കാടമുറി എന്നിവർ പ്രസംഗിച്ചു.

Photo : കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി രാജപ്പൻ, ഷെറി തോമസ്, ചെറിയാൻ പോളച്ചിറയ്ക്കൽ, സാം കുളപ്പള്ളി, ടി. ഒ ഏബ്രഹാം, രാജീവ് വഞ്ചിപ്പാലം, സോമൻ താമരച്ചാലിൽ എന്നിവർ സമീപം.
What do you feel about this post?
Like
Love
Happy
Haha
Sad

