പ്രൊഫ. ഡോ. റ്റി സി ജോര്‍ജ് ഓസ്ട്രേലിയയിൽ നിര്യാതനായി.

World
Print Friendly, PDF & Email

പ്രൊഫ. ഡോ. റ്റി സി ജോര്‍ജ് ഓസ്ട്രേലിയയിൽ നിര്യാതനായി.

സിഡ്‌നി : ലോകതലത്തിൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിച്ച് വന്ന എടത്വ കരിക്കംപള്ളിൽ തൊള്ളായിരത്തില്‍ കുടുംബാംഗവും, സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ ശ്രീ റ്റി വി ചാക്കോയുടെയും (ചാക്കോച്ചി) പരേതയായ ചങ്ങനാശേരി തോട്ടാശേരി ത്രേസ്യാക്കുട്ടിയുടെയും മകൻ പ്രൊഫ. ഡോ. റ്റി സി ജോര്‍ജ് (ജോര്‍ജുകുട്ടി, 94 വയസ്സ്) സിഡ്നിയിൽ നിര്യാതനായി.

ഭാര്യ : പാലാ ചെട്ടിപ്പറമ്പില്‍ കുടുംബാംഗമായ ശ്രീമതി എത്സമ്മ ജോർജ്. നൈജീരിയായിലും റ്റാന്‍സാനിയായിലും മറ്റും അധ്യാപികയായി ശ്രീമതി എത്സമ്മ ജോർജ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍ : തെരേസ, ആനിമേരി, എലിസബത്ത്, കരോളിന്‍. സഹോദരങ്ങള്‍ : അന്നമ്മ, മേരിക്കുട്ടി, ലില്ലിക്കുട്ടി, വത്സമ്മ, ഗ്രേസിക്കുട്ടി.

സംസ്കാര ശുശ്രൂഷ മെയ്‌ 16 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് സിഡ്‌നി സെന്റ് പോൾസ് കാത്തലിക് ചർച്ചിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *