മകളെ പീഡിപ്പിച്ച കേസിലെ പ്രതി 15 വർഷം മുമ്പ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടന്ന് അതിജീവിതയുടെ അമ്മയുടെ പരാതി

Crime
Print Friendly, PDF & Email

പത്തനംതിട്ട: 9,10 ക്ളാസുകളിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്ന ആറന്മുള പോലീസ് കഴിഞ്ഞ വർഷം എടുത്ത കേസിൽ ആണ് ഇപ്പോൾ പ്രതി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി, 15 വർഷം മുൻപ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പോലിസിൽ പരാതി നൽകിയ പ്രകാരം കേസെടുത്തു. 2010ൽ നടന്ന സംഭവത്തിലാണ് പെൺകുട്ടിയുടെ അമ്മ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അതിജീവിതയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. ഈ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ കുട്ടിയുടെ മാതാവ് പരാതി നൽകിയിരിക്കുന്നത് 2010ൽ നടന്ന സംഭവത്തിന്റെ പേരിലാണ്. ഇവരുടെ ഭർത്താവിന്റെ സഹോദരിയാണു കേസിൽ രണ്ടാം പ്രതി. പരാതിക്കാരിയെ എറണാകുളത്തെത്തിച്ച് ഒന്നാം പ്രതിക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണു ഇവർക്കെതിരായ പരാതി. പിന്നീട് ഇതിന്റെ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ രണ്ടാം പ്രതി 12 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും പരാതിക്കാരിയുടെ മൊഴിയുണ്ട്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു പരാതിക്കാരി. മകൾ ഭർത്താവിനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭർത്താവിന്റെ സഹോദരി ഈ കുട്ടിയെയും പീഡിപ്പിക്കാൻ പ്രതിക്ക് അവസരമൊരുക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *