റോഡിൽ വില്പനക്കായി സൂക്ഷിച്ച 127 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ പരിശോധന തുടരുന്നു. ഡാൻസാഫ് സംഘവും കൂടൽ പോലീസും ചേർന്ന് നടത്തിയ നീക്കത്തിൽ ഒരാളെ 6 ഗ്രാം കഞ്ചാവുമായി പിടികൂടി. കൂടൽ ഏലിയാമൂലയിൽ റോഡിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി തണ്ണീർപന്തൽ വീട്ടിൽ വട്ടമല രാജൻ എന്ന രാജനെ ( 37 )യാണ്‌ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെതുടർന്ന് ഡാൻസാഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കൂടൽ എസ് എച്ച് ഓ സി എൽ സുധീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് സംഘത്തിൽ കൂടൽ സ്റ്റേഷനിലെ എസ് സി പി ഓ സുനിൽ കുമാർ, സി പി ഓ ഹരിദാസ് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും ഉണ്ടായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞാണ് പിടികൂടിയത്. കടലാസിൽ പൊതിഞ്ഞ നിലയിൽ മടിക്കുത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വില്പനയ്ക്ക് കയ്യിൽ വച്ചതാണെന്ന് പോലീസിനോട് ഇയാൾ സമ്മതിച്ചു.

കൂടൽ മുറിഞ്ഞകൽ നിന്നും 121ഗ്രാം കഞ്ചാവ് ജില്ലാ ഡാൻസാഫ് ടീമും കൂടൽ പോലീസും പിടികൂടി. ആലപ്പുഴ നൂറനാട് പടനിലം അരുൺനിവാസിൽ അനിൽകുമാർ എന്നയാൾ കഞ്ചാവുമായി നിൽക്കുന്നു എന്ന രഹസ്യവിവരമറിഞ്ഞു പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. എന്നാൽ സംശയം തോന്നിയ ഇയാൾ കഞ്ചാവ് വലിച്ചെറിഞ്ഞശേഷം ഓടിരക്ഷപ്പെട്ടു.

പുനലൂർ പോലീസ്റ്റേഷൻ പരിധിയിൽ 2 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതിയായ ഇയാൾ മുറിഞ്ഞകലിലെ ഭാര്യ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *