ന്യൂയോർക്ക് – അനധികൃത കുടിയേറ്റക്കാർക്ക് സ്വയം ഒഴിഞ്ഞു പോകാൻ സ്റ്റൈപെൻഡ് സഹായം നൽകാമെന്ന് പ്രസിഡന്റ് ട്രംപ്. ഫോക്സ് ന്യൂസിൽ ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: “ഒഴിഞ്ഞു പോകാൻ അവർക്കു സാമ്പത്തിക സഹായം നൽകാം. പിന്നീട് യുഎസിലേക്കു നിയമാനുസൃതം തിരിച്ചു വരാൻ അവസരവും.”പണവും വിമാന ടിക്കറ്റും കൊടുക്കാം. നമ്മൾ അവരെ സഹായിക്കാം. അവർ നല്ലവർ ആണെങ്കിൽ കഴിയുന്നത്ര വേഗം തിരിച്ചു വരാനുള്ള അവസരവും നൽകാം.”
ട്രംപിന്റെ ഈ പ്രസ്താവന സംബന്ധിച്ച് വൈറ്റ് ഹൌസിൽ നിന്ന് ഔദ്യോഗികമായ കൂടുതൽ വിശദീകരണം വന്നിട്ടില്ല.


