പമ്പ – പമ്പയിലും പരിസരത്തും ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് വൈകുന്നേരം പമ്പാ – നിലക്കൽ റോഡിൽ പമ്പയിൽ നിന്നും അയ്യപ്പഭക്തരുമായി നിലക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് വലിയൊരു വാകമരം കടപുഴകി വീണു.അഗ്നിശമന സേന സ്ഥലത്തെത്തി ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് മരം മുറിച്ചു നീക്കി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജോഷി ദാസ്, ദിനേശ്കുമാർ, ഫയർ ഓഫീസറന്മാരായ വിജയകുമാർ, ജോഷി സാം, മിഥുൻ, മുരുകൻ, ലിജുമോൻ, അജ്മൽ, രാഹുൽദാസ്, ലിജീഷ്, മനുപ്രദീപ്, അനില്‍രാജ് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.



