തിരുവനന്തപുരം: കേരളത്തിനഭിമാനിക്കാൻ ഇന്ത്യൻ റെയിൽവെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലെ ട്രാക്കിലൂടെ ഓടും.. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ദീർഘദൂര യാത്രകൾ ആധുനികവൽക്കരിക്കുക, റെയിൽവേ സോണുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേക്കെത്തുന്നത്. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന 16 കോച്ചുള്ള സ്ലീപ്പർ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ഓടിക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

