നിരണം : സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. വിശ്വാസ സമൂഹം കൈകളിൽ കുരുത്തോലകളും മുത്തുകുടകളുമായി പ്രദക്ഷിണം നടത്തി. തുടർന്ന് പള്ളിയങ്കണത്തിൽ പ്രവേശിച്ച് കുർബാനയിൽ പങ്കെടുത്തു. ഇടവക വികാരി റവ.ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി.
പെസഹ ദിനത്തിൽ വൈകിട്ട് 7ന് കാൽകഴുകൽ ശുശ്രൂഷയും ദുഖ വെള്ളിയാഴ്‌ച രാവിലെ 10ന് പ്രദക്ഷിണവും നടക്കും. ഈസ്റ്റർ ദിനത്തിൽ രാവിലെ 5ന് ഉയിർപ്പിന്റെ ശുശ്രൂഷകൾക്ക് റവ. ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും.



