ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനാഘോഷം കോഴഞ്ചേരിയിൽ

Kerala Pathanamthitta
Print Friendly, PDF & Email

അയിരൂർ – ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും മേരാ യുവ ഭാരത് പത്തനംതിട്ടയുടെയും, അയിരൂർ ഗ്രാമസേവാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മദിനാഘോഷം 2025 ജൂലൈ 6 ന് 5.30 ന് കോഴഞ്ചേരി മോത്തി ടൂറിസ്റ്റ് ഹോമിൽവെച്ച നടന്നു. അഡ്വ. എം. എൻ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമസേവാസമിതി പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. ആറന്മുള പൈതൃക കർമ്മ സമിതി ജനറൽ കൺവീനർ പി. ആർ. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എൻ.കെ. നന്ദകുമാർ, അനിരാജ് ഐക്കര, ചിറ്റേടത്ത് ശങ്കുപിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ഗോപൻ പുല്ലാട്, എ. വി. അശോകൻ, കെ. മോഹൻകുമാർ, ശ്രീകാന്ത് കോറുകാട്ട് മോഹൻ ജി. പിള്ള, ബിജെപി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, പ്രസന്നൻ പുറംപാറ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *