ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ പാർലിമെന്റിൽ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെ വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 128 പേര് ബില്ലിനെ അനുകൂലിച്ചു. 95 പേര് എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളുകയും ചെയ്തു.. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ കിടപ്പാടം നിലനിൽക്കുന്ന ഭൂമി സംരക്ഷിക്കാനായി സമരം ചെയ്യുന്നവർ മുനമ്പത്ത് കേന്ദ്ര സർക്കാരിന് അനുകൂലമായ മുദ്രാവാക്യം വിളിയും ആഹ്ലാദപ്രകടനവും നടത്തി. ബുധനാഴ്ച ബില്ല് ലോക്സഭയിലും പാസാക്കിയിരുന്നു..


