അരിക്കൊമ്പൻ:ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ഉത്തമപാളയം തഹസിൽദാർ

Kerala Idukki India
Print Friendly, PDF & Email

ഉത്തമപാളയം : അരിക്കൊമ്പൻ കാട്ടാനയെ തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ ഹൈവേവിസ് മലയോര മേഖലയിലെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ഉത്തമപാളയം തഹസിൽദാർ പാൽപാണ്ടി പറഞ്ഞു.
അരിക്കൊമ്പൻ കാട്ടാന മേഘമല – ഹൈവേയിലെ മലയോര ഗ്രാമങ്ങളിൽ വിഹരിക്കുന്നത് തേയിലത്തോട്ട തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.

ഇതേതുടർന്നാണ് കർഷകരുടെ പരാതി കേൾക്കാൻ സംഘടിപ്പിച്ച അദാലത്തിൽ ആനയെ പിടികൂടി വന്യജീവി സങ്കേതത്തിൽ പാർപ്പിക്കണമെന്ന ആവശ്യമുയർന്നു. തേയിലത്തോട്ട തൊഴിലാളികൾ പരിഭ്രാന്തരാകേണ്ടതില്ല. ആനയെ പിടികൂടണമെന്ന ഇവരുടെ ആവശ്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *