ചിരണിക്കൽ നിന്ന് കാണാതായ ഓട്ടോഡ്രൈവർ പട്ടാഴിയിൽ കല്ലടയാറ്റിൽ മരിച്ച നിലയിൽ

Pathanamthitta
Print Friendly, PDF & Email

കൊടുമൺ: ചിരണിക്കൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റിലെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടി (57) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലിസിൽ പരാതി നൽകിയിരുന്നു. മാതാവിന്റെ വീട് പട്ടാഴിയിലാണ്. തോമസ് കുട്ടിക്ക് നേരത്തെ സ്‌ട്രോക്ക് വന്നിട്ടുണ്ട്. ഭാര്യ: സോഫി. മക്കൾ: പ്രിയ, പ്രീമ. മരുമകൻ: ലിബു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ചിരണിക്കൽ സെന്റ് മേരീസ് ലാറ്റിൻ കാത്തലിക് ചർച്ചിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *