അനധികൃതമായി കടത്തുകയായിരുന്ന 1.92 കോടി രൂപയുമായി രണ്ടുപേർ വാളയാറിൽ പിടിയിൽ

Crime
Print Friendly, PDF & Email

പാലക്കാട് – വാളയാർ ചെക്ക്പോസ്റ്റിനടുത്തുവെച്ചു അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയില്‍. തൃശൂര്‍ തൊട്ടിപ്പാള്‍ മുടങ്ങ് എടത്താടന്‍ വീട്ടില്‍ അര്‍ജുന്‍ (36), തൃശൂര്‍ പേരാമ്പ്ര തെക്കുപുറം പ്രസില്‍ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു വരികയായിരുന്നു പണം. അനധികൃതമായി പണം കടത്തുന്നത് തടയാന്‍ ജില്ലയിലെ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്.

ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് സംസ്ഥാന അതിര്‍ത്തിയില്‍ വച്ച് അനധികൃതമായി കാറില്‍ കടത്തിയ പണം പിടികൂടിയത്. എ.എസ്.പി രാജേഷ്‌കുമാര്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ.എസ്.പി. അബ്ദുള്‍ മുനീര്‍, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാര്‍ പോലീസും സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് പാര്‍ട്ടിയും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി പണം പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *