പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയോടുള്ള അവഗണന അവസാനിപ്പിക്കണം – വി ആർ രാജേഷ്.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനും റെയിൽവേ ക്ലാസിഫിക്കേഷനിൽ എ ക്ലാസ് വിഭാഗത്തിൽപ്പെട്ടതുമായ തിരുവല്ല റെയിൽവേ സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കോവിഡ് കാലത്തിനു മുമ്പ് സ്ഥിരം സ്റ്റോപ്പ് ഉണ്ടായിരുന്ന പ്രധാനപ്പെട്ട മൂന്ന് ട്രെയിനുകളായ അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നിവയ്ക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ സ്റ്റോപ്പ് നിർത്തലാക്കിയിട്ട് വർഷങ്ങളായി. അതിരാവിലെ തലസ്ഥാനത്ത് എത്തേണ്ടവർക്കും ആർസിസിയിൽ അടക്കം ചികിത്സയ്ക്ക് പോകുന്നവർക്കും , മലബാർ മേഖലയിൽ നിന്ന് അടക്കം വടക്കൻ ജില്ലയിൽ നിന്നുള്ളവർക്ക് തിരുവല്ലയിൽ ഇറങ്ങുന്നതിനും ഏറെ പ്രയോജനപ്രദമായിരുന്നു ഈ ട്രെയിനുകൾ. ഈ ട്രെയിനുകൾക്ക് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കുമെന്ന് ജനപ്രതിനിധികൾ അടക്കം ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടും വർഷങ്ങളായി. ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.

ഒരു ജില്ലയ്ക്ക് ഒരു സ്റ്റോപ്പ് എന്ന രീതിയിൽ കടന്നുപോകുന്ന വന്ദേഭാരതിനും വിവേക് എക്സ്പ്രസ്സ് അടക്കമുള്ള ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പറഞ്ഞു. അതിരാവിലെ തിരുവല്ലയിൽ നിന്ന് ആദ്യം പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് തിരുവല്ലയെക്കാൾ ക്ലാസ്സിഫിക്കേഷനിൽ താഴെ നിൽക്കുന്ന ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്ലീപ്പർ ടിക്കറ്റ് നൽകുമ്പോൾ തിരുവല്ലയിൽ അത് നിഷേധിക്കുകയാണെന്നും ജനൽ ടിക്കറ്റ് മാത്രമേ നൽകൂ) രാജേഷ് പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ തിരുവല്ല സ്റ്റേഷനിൽ നടക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് ഇതിൻറ് പ്രയോജനം ആശ്രയിക്കുന്ന യാത്രക്കാർക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസവും താരതമ്യേന ചെറിയ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നു

നിരവധി സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ ഗേറ്റ് വേയായ (ശബരിമല, മാരാമൺ, ചെറുകോൽൽപുഴ, മഞ്ഞനിക്കര, ചക്കുളത്തുകാവ്, എടത്വ പള്ളി , കുമ്പനാട് കൺവെൻഷൻ, പിആർഡിഎസ് മഹോത്സവം തുടങ്ങിയ വ)തിരുവല്ലയോട് റെയിൽവേ അധികൃതർ കാട്ടുന്ന അവഗണന എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *