കർഷകരെ ആദരിക്കുന്നു
കർഷകദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരസഭ കൃഷി ഭവൻ ചിങ്ങം ഒന്നിന് മികച്ച കർഷകരെ ആദരിക്കുന്നു. ജൈവകൃഷി വനിതാ കർഷക, എസ്സി കർഷകൻ/കർഷക, കുട്ടി കർഷകൻ, മുതിർന്ന കർഷകൻ തുടങ്ങിയ മേഖലയിലുളളവരെയാണ് തെരഞ്ഞെടുക്കുന്നത്. കർഷകർ ആഗസ്റ്റ് രണ്ടിന് മുമ്പ് പത്തനംതിട്ട കൃഷിഭവനിൽ അപേക്ഷ നൽകണം.
വനിതാ കമ്മീഷൻ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന്
വനിതാ കമ്മീഷൻ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന് പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലെ ഹാളിൽ രാവിലെ 10 മുതൽ നടത്തും.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829 264177, 8547005049), മല്ലപ്പള്ളി (8547005033), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869 299373, 8547005041), അയിരൂർ (04735 296833, 8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സുകളിലേക്കു കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തൊടുപുഴ അപ്ലൈഡ് സയൻസ് കോളജിൽ (04862 257447, 257811, 8547005047) പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സിൽ 2023-24 അധ്യയന വർഷത്തിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in.
ഡിപ്ലോമ പ്രവേശനം
കേരളസർക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ്ഡേറ്റ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സ്‌കളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു, വിഎച്ച്എസ്സി, ഐടിഐ ,കെജിസിഇ കഴിഞ്ഞവർക്ക് രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. ഫോൺ : 9496231647, 8589068086.
ഫോട്ടോഗ്രഫി മത്സരം
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) വ്യവസായ കേരളം എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പാക്കിയ മാതൃകാപദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതൽ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. മത്സരാർഥി സ്വന്തമായി മൊബൈൽ ഫോണിലോ ഡിഎസ്എൽആർ ക്യാമറകളിലോ പകർത്തിയ ചിത്രങ്ങൾ അടിക്കുറിപ്പോടെ അയക്കണം. ഒരാൾക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടർമാർക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആൻഡ് വൈറ്റിലോ ഫോട്ടോകൾ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകൾ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജിൽ പബ്ലിഷ് ചെയ്യും. അതിൽ കൂടൂതൽ ലൈക്ക് ആന്റ് ഷെയർ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയികളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കുക. കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാമത്തെ ചിത്രത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. മികച്ച ഏഴ് ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം ലഭിക്കും. ഫോട്ടോകൾ സെപ്റ്റംബർ അഞ്ചിനകം contest@ksidcmail.org എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം മത്സരാർഥിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. വിവരങ്ങൾക്ക് കെഎസ്ഐഡിസി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജ് എന്നിവ സന്ദർശിക്കുക. ഫോൺ: 0471-2318922.
യൂത്ത്ഫെസ്റ്റ് 2023: എൻട്രികൾ ക്ഷണിച്ചു
വിദ്യാർഥികൾക്കിടയിൽ എച്ച്‌ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ന് ആചരിക്കുന്ന അന്താരാഷട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാതലമത്സരങ്ങൾ നടത്തുന്നു. സ്‌കൂൾ വിദ്യാർഥികൾക്കായി (എട്ട്, ഒൻപത്, 11, ക്ലാസുകളിൽ പഠിക്കുന്നവർക്ക്) ക്വിസ് മത്സരവും കോളജ് വിദ്യാർഥികൾക്കായി (17നും 25നും ഇടയിൽ പ്രായമുള്ളവർ) നാടകം, റീൽസ് എന്നീ ഇനങ്ങളിലും മത്സരം നടത്തുന്നു. ക്വിസ് മത്സരത്തിന് ഒരു സ്‌കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം. ഐടിഐ, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ കോളജ് തുടങ്ങി എല്ലാ കോളജുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപയും നാടക മസരത്തിന് 8000, 5000, 3000 രൂപയും, റീൽസിന് 1000 ,750, 500 രൂപയുമാണ് സമ്മാന തുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ dacopathanamthitta@gmail.com എന്ന മെയിലിലേക്കോ 9496109189 എന്ന വാട്സാപ്പ് നമ്പരിലേക്കോ പേര്, വയസ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈൽ നമ്പർ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യണം. മത്സരങ്ങൾ നടത്തുന്ന തീയതി, സ്ഥലം, സമയം എന്നിവ പിന്നീട് അറിയിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അറിയിച്ചു.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ചെങ്ങന്നൂരിൽ ഉളള കെൽട്രോൺ നോളജ് സെന്ററിലൂടെ എല്ലാ വിദ്യാർഥികൾക്കും ഫീസ് ഇളവോടുകൂടി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർഹൗസ് ആന്റ് ഇൻവെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്എസ്എൽസി), തൊഴിലധിഷ്ഠിത കോഴ്സ് ആയ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്(യോഗ്യത:പ്ലസ് ടു) കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചെങ്ങന്നൂർ കെൽട്രോൺ നോളജ് സെന്ററുമായോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.
ടെൻഡർ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ആശുപത്രി ഉപകരണങ്ങളും മറ്റ് ബയോ മെഡിക്കൽ ഉപകരണങ്ങളും ആശുപത്രിയിൽ നിന്നും നീക്കം ചെയ്യുന്നതിന് തത്പരരായ വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴിന് പകൽ 2.30 വരെ. ഫോൺ : 9497713258.
എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം
പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനാവശ്യമായ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ 2023-24 വർഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്. നിശ്ചിത മാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകർത്താവിന്റെ കുടുംബവാർഷിക വരുമാനം, എസ്എസ്എൽസി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , പ്ലസ് വൺ ന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പലിൽ നിന്നും സയൻസ് ഗ്രൂപ്പ് വിദ്യാർഥിയാണെന്ന സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് ഏഴിന് മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0468 2322712.
വെബിനാർ
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് പകൽ മൂന്നു മുതൽ നാലുവരെ ഓൺലൈനായി സൂം പ്ലാറ്റ് ഫോമിലൂടെ വെബിനാർ നടത്തും. താല്പര്യമുള്ളവർ കീഡിന്റെ വെബ്‌സൈറ്റായ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322
ക്വട്ടേഷൻ
ഇലന്തൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികൾ വാങ്ങാൻ താത്പര്യമുളള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് പത്തിന് രാവിലെ 11 വരെ. ഫോൺ :9447427702.


