അമേരിക്കയിൽ നിന്നെത്തി കാണാതായ യുവതിയെ തേടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയിൽ . അവസാന ടവർ ലൊക്കേഷൻ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം പത്തനംതിട്ടയിലെത്തി. കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് തിരോധാനക്കേസ് അന്വേഷിക്കുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ള ധരിണി (38) എന്ന യുവതിയെ തേടിയാണ് അന്വേഷണ സംഘം എത്തിയത്. യുവതി അവിവാഹിതയാണ്. അമേരിക്കയില്‍ അദ്ധ്യാപികയായിരുന്നു. നാട്ടിലെത്തിയ ശേഷം 2014 സെപ്റ്റംബര്‍ 17 ന് തമിഴ്‌നാട് കരുമത്താംപട്ടിയിലെ വീട്ടില്‍ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദര്‍ശനത്തില്‍ അതീവ തല്പരയായിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. സ്‌കൂളുകളിലോ കോളേജിലോ ട്യൂഷന്‍ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്.

തിരുപ്പൂര്‍ അവിനാഷി തിരുമുരുഗന്‍ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പര്‍ 32/64, (ഓള്‍ഡ് നമ്പര്‍ 7/65) വിലാസത്തിലും, കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് കരുമത്താംപട്ടി തേര്‍ഡ് സ്ട്രീറ്റ് കുങ്കുമാ നഗര്‍ ഡോര്‍ നമ്പര്‍ 13 എന്ന വിലാസത്തിലും ഇവര്‍ താമസിച്ചിരുന്നു. കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം അന്വേഷണം ഏറ്റെടുത്തത് 2023 ലാണ്. ഒന്നിലധികം മെയില്‍ ഐഡി ഉള്ള യുവതിയുടെ മെയില്‍ ഐഡികള്‍ പിന്തുടര്‍ന്ന് മുമ്പ് അന്വേഷണം നടന്നിരുന്നു. 2015 ഫെബ്രുവരി 27 ന് ഇവര്‍ ചെങ്ങന്നൂര്‍ മുതല്‍ പത്തനംതിട്ട സേ്റ്റഡിയം വരെ യാത്ര ചെയ്തതായി വ്യക്തമായിരുന്നു. ഈ ദിവസത്തിന് ശേഷം ഇവരുടെ മെയില്‍ ഐ.ഡി പ്രവര്‍ത്തനക്ഷമാമായിട്ടില്ല. തുടര്‍ന്ന് ഇത് ഒഴിവാക്കിയതായും കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. യുവതിയെ സംബന്ധിച്ച് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം അറിയിച്ചു.

അടയാളവിവരം:ഉയരം 5.7 അടി, വെളുത്തനിറം, കണ്ണട ധരിച്ചിട്ടുണ്ട്. വലതുവശം ചെള്ളയില്‍ ചെറിയ അരിമ്പാറ ഉണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍: ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം കോയമ്പത്തൂര്‍ സിറ്റി 0422-2380250,
സി ബി സി ഐ ഡി ഇന്‍സ്‌പെക്ടര്‍, കോയമ്പത്തൂര്‍ സിറ്റി 9498174173, 9498104330.

Leave a Reply

Your email address will not be published. Required fields are marked *