മെഴുവേലി കൊച്ചു സ്‌കൂളിലെ വാർഷികാഘോഷം ഇമ്മിണി വലുതായിരുന്നു . !!

Kerala Pathanamthitta
Print Friendly, PDF & Email

മെഴുവേലി – നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കരുടെ അകാലത്തിൽ നിര്യാതനായ സംസ്കൃത പണ്ഡിറ്റ് കൂടിയായിരുന്ന മകൻ ഗംഗാധര ശാസ്ത്രികളുടെ നാമധേയത്തിൽ ഒരു നൂറ്റാണ്ടിനു മുമ്പ് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഗംഗാധര വിദ്യാശാല എന്ന ഇന്നത്തെ ജിവിഎൽപി സ്‌കൂൾ. മറ്റുള്ള പൊതു വിദ്യാലയങ്ങളെപ്പോലെ നാമമാത്രമായ വിദ്യാർത്ഥികളുമായി ഏതാണ്ട് നിലക്കാറായ അവസ്ഥയിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ പരിശ്രമ ഫലമായിട്ടാണ് ഇന്ന് 35 ഓളം വിദ്യാർത്ഥികളുമായി ആധുനിക സൗകര്യങ്ങളോടെ കൊച്ചുസ്കൂൾ വലിയ സ്വപ്നങ്ങളിലേക്ക് ചുവടുകൾ വെക്കുന്നത്. ശീതീകരിച്ച പ്രീ പ്രൈമറി, വിമാനയാത്ര അടക്കമുള്ള പഠനയാത്രകൾ, പ്രൊജക്ടറും, ഇന്റർനെറ്റും, ടെലിവിഷനും അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ഒക്കെയായി ഇമ്മിണി വലിയ സ്‌കൂൾ തന്നെയാണ് ഇപ്പോൾ കൊച്ചു സ്‌കൂൾ. കലാപരിപാടികളും, പുരസ്‌കാര വിതരണവും, വിഭവ സമൃദ്ധമായ സദ്യയും ഒക്കെയായി വാർഷികാഘോഷങ്ങൾ ഗംഭീരമായിരുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്കൊപ്പം പഠന നിലവാരത്തിൽ ശ്രദ്ധിക്കുന്ന അദ്ധ്യാപകരുടെയും കൂടി പരിശ്രമങ്ങളുടെ വിജയമാണ് കൊച്ചുസ്കൂളിന്റെ വലിയ സ്വപ്നങ്ങളിലേക്കുള്ള ഈ യാത്രയുടെ വിജയം.

  

Leave a Reply

Your email address will not be published. Required fields are marked *