തിരുവല്ല – മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ലേഖക സെക്രട്ടറി അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയ പ്രൊഫ. ഏബ്രഹാം പി. മാത്യുവിന്റെ സ്മരണകള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായി മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 മാര്‍ച്ച് 23 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവല്ല എസ്.സി.എസ്. പള്ളിയില്‍ ഒത്തുച്ചേരുന്നു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റവ. എബി കെ. ജോഷ്വാ, ജനറല്‍ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.



