ആലപ്പുഴ ജില്ലയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസിയർ, ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്, വനിത ഫെസിലിറ്റേറ്റർ ഒഴിവ്, ഒഴിവുകൾ | കോട്ടയത്ത് ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ

Alappuzha Kottayam
Print Friendly, PDF & Email

*ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാർച്ച് 24 ന് നടക്കും. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്ട്‌സ്മാൻ സിവിൽ ട്രേഡിലുള്ള എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം മാർച്ച് 24 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479 2457496.

*ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസിയർ ഒഴിവ്

ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ഡിവിഷൻ, ചെത്തി സബ് ഡിവിഷൻ എന്നീ കാര്യാലയങ്ങളിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസിയർ ഗ്രേഡ് രണ്ട് (സിവിൽ) തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മാർച്ച് 26 ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ കോടതിയ്ക്ക് എതിർവശമുള്ള ഹാർബർ എൻജിനീയറിംഗ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 0477-2962710.

*ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ആയുർവേദ ആശുപത്രിയിലേക്ക് ഡി.എ.എം.ഇ യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ള ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ മാർച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477 2286171.

*വനിത ഫെസിലിറ്റേറ്റർ ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന് കീഴിൽ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ലവർ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയുമായി മാർച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.

*ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കിവരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരുമായ ജീവനക്കാരിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300- 83000 എന്ന ശമ്പള സ്‌കെയിലിലും അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സെകയിലിലും സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരായിരിക്കണം. താൽപര്യമുള്ളവർ അപേക്ഷ നിലവിലെ വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രം സഹിതം ഏപ്രിൽ അഞ്ചിനു മുൻപായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട് തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. വിശദ വിവരത്തിന് www.suchitwa mission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *