റിപ്പബ്ലിക്കൻ സ്‌കൂളിൽ BMW കാറുമായെത്തി അഭ്യാസം കാണിച്ച 19 കാരൻ അറസ്റ്റിൽ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – പ്രശസ്തമായ റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സമയത്താണ് BMW കാറുമായെത്തി അഭ്യാസം കാണിച്ച 19 കാരനെതിരെ സ്‌കൂൾ അധികൃതരുടെ പരാതി പ്രകാരം പോലീസ് കേസെടുത്തത്. വിദ്യാർത്ഥികൾ വാടകയ്ക്ക് എടുത്തതാന് കാർ എന്ന് പറയപ്പെടുന്നു. കാർ സ്‌കൂളിന്റെ മുറ്റത്തേക്ക് ഓടിച്ചുകയറ്റി വട്ടത്തിൽ കറക്കി ഓടിച്ച് പൊടിപറത്തി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ ചീങ്കൽ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വർഗീസ് (19) ആണ് കോന്നി പൊലീസിൻറെ പിടിയിലായത്.

പ്രതി ഈ സ്‌കൂളിലെ വിദ്യാർത്ഥിയല്ല. ഇത്തരം വിലകൂടിയ കാറുകൾ വാടകയ്ക്ക് കൊടുക്കുമ്പോൾ ഡ്രൈവർ ആയി പോകുന്നയാളാണ്. വാഹനം മറ്റൊരാളുടെയാണ് എന്നാണ് പ്രതി പറഞ്ഞ്. കാറുമായി ഇയാളെ കുട്ടികൾ വാടകക്ക് വിളിച്ചുകൊണ്ടുവന്നതാണ്.

സ്‌കൂളിലെ അദ്ധ്യാപകർ അറിയിച്ചതു പ്രകാരമാണ് പൊലീസ് സ്‌കൂളിലെത്തി അഭ്യാസം കാണിച്ച കാറും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തത്. കോന്നി ഡിവൈഎസ്‌പി ടി രാജപ്പൻറെ നിർദേശ പ്രകാരം പൊലീസ് ഇൻസ്‌പെക്‌ടർ പി ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *