മലപ്പുറം ഫെസ്റ്റ്’ മഹിതം മലപ്പുറം’ ജൂൺ 17 ,18 തിയ്യതികളിൽ അബുദാബിയിൽ

World
Print Friendly, PDF & Email

Abudhabi – ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ജൂൺ 17, 18 തിയതകളിൽ അബുദാബി മലപ്പുറം ജില്ലാ കെ എം സി സി യുടെ കീഴിൽ “മഹിതം മലപ്പുറം “ എന്ന പേരിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും , ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃകവും , സമ്പന്നമായ സാംസ്കാരിക വൈവിധ്യവും, തനതായ മലപ്പുറത്തിന്റെ രുചി കൂട്ടുകളും , കായിക സംസ്ക്കാരവും മനസ്സിലാക്കാനും അനുഭവിച്ചറിയാനുമുള്ള വേദിയായിരിക്കും ‘മഹിതം മലപ്പുറം’

പ്രശസ്ത കലാകാരൻ ശ്രീ മധുലാൽ കൊയിലാണ്ടിയുടെ കലാപ്രകടനം ഉണ്ടായിരിക്കും. വിവിധ സംഘടനാ നേതാക്കൾ ചടങ്ങിൽ അതിഥികളാകും. പ്രവേശനം സൗജന്യമായിരിക്കും.

ജൂൺ 17 ന് വൈകുന്നേരം നാല് മണി മുതൽ പതിനൊന്നു മണി വരെയും, 18 ന് രാവിലെ 9 മണിമുതൽ രാത്രി പതിനൊന്ന് വരെയുമായിരിക്കും മലപ്പുറം ഫെസ്റ്റ് നടക്കുക . അബുദാബി നിവാസികൾക്കും സന്ദർശകർക്കും മഹിതം മലപ്പുറം ഫെസ്റ്റിൽ ഞങ്ങളോടൊപ്പം ചേരാനും മലപ്പുറത്തിന്റെ തനിമ വിളിച്ചോതുന്ന സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും സമ്പന്നമായ ദൃശ്യാവിഷ്‌കാരങ്ങൾ അനുഭവിക്കാൻ ഊഷ്‌മളമായ ക്ഷണം നൽകുന്നു.
വൈവിധ്യങ്ങൾ ആഘോഷിക്കാനും കലാപരമായ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമാണിത്.

അബുദാബി സംസ്ഥാന കെ എം സി സി ക്കു കീഴിലുള്ള ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയാണ് മലപ്പുറം ജില്ലാ കെ എം സി സി . 16 മണ്ഡലം കമ്മറ്റികളിൽ നിന്നായി പതിനായിരത്തോളം അംഗങ്ങൾ അബുദാബി മലപ്പുറം ജില്ലാ കെ എം സി സി ക്ക് കീഴിൽ ഉണ്ട്.അതുകൊണ്ട് തന്നെ ഒരു പ്രവാസി സംഘടനാ അബുദാബിയിൽ നടത്തുന്ന ഏറ്റവും വലിയ ഉത്സവമായിരിക്കും മലപ്പുറം ഫെസ്റ്റ് .

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
ഷുക്കൂറലി കല്ലുങ്കൽ (അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ്) ,
ടി കെ അബ്ദുൽ സലാം (ഉപദേശക സമിതി അംഗം മഹിതം മലപ്പുറം),
അസീസ് കാളിയാടൻ (പ്രസിഡന്റ്- അബുദാബി മലപ്പുറം ജില്ലാ കെഎംസിസി]
ഹംസക്കോയ കെ കെ (ജനറൽ സെക്രട്ടറി-
അഷ്‌റഫ് അലി പുതുക്കുടി (ട്രഷറർ- അബുദാബി മലപ്പുറം ജില്ലാ കെഎംസിസി)
നൗഷാദ് തൃപ്രങ്ങോട് (ജനറൽ കൺവീനർ- മഹിതം മലപ്പുറം)

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി, മഹിതം മലപ്പുറത്തിന്റെ പ്രധാന സ്പോൺസർമാരായ
ബുർജീൽ ഹോൾഡിങ്‌സിന്റെ പ്രതിനിധി ഡോക്ടർ : നവീൻ ഹൂദ് അലി
(ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്എൽ എൽ എച്ഛ് ഹോസ്പിറ്റൽ & മെഡിയോർ ) ,
മുഹമ്മദ് ശരീഫ് മാനേജിങ് ഡയറക്ടർ : ടോബ്സ് & ടാസ ഓൺലൈൻ സർവീസ് )

ജില്ലാ ഭാരവാഹികൾ : കുഞ്ഞിപ്പ മോങ്ങം , ഹുസ്സൈൻ സി കെ , ബഷീർ വറ്റല്ലൂർ ,ഷംസു എ കെ , ഹസ്സൻ അരീക്കൻ , മുനീർ എടയൂർ ,ഷാഹിദ് ചെമ്മുക്കൻ , സാൽമി പരപ്പനങ്ങാടി ,നാസർ വൈലത്തൂർ , ഷാഹിർ എ വി , സമീർ പുറത്തൂർ ,സിറാജ് ആതവനാട്

Leave a Reply

Your email address will not be published. Required fields are marked *