ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ ഒരുകൈ നോക്കാൻ തിരുവല്ലക്കാരി ഹന്നാ തോമസ്.

World Pathanamthitta

സിഡ്‌നി – ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ ഏറ്റുമുട്ടാൻ ഒരു പത്തനംതിട്ടക്കാരിയും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന ‘കേരളത്തിന്‍റെ ഹന്ന…ഹന്ന തോമസ്, മുൻ മാർത്തോമ്മാ സഭാ കൌൺസിൽ അംഗം മലേഷ്യയിൽ നിന്നുള്ള Late Dr. വിജയമ്മ തോമസിന്റെ കൊച്ചുമകളും, മലേഷ്യൻ രാജക്കോട്ടാരത്തിലെ മുൻ അറ്റോണി ജനറൽ അഡ്വ. ടോമി തോമസിന്റെ മകളുമാണ്.

ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളർന്നത്. 2009ൽ വിദ്യാർഥി വിസയിൽ ഓസ്ട്രേലിയയിലെത്തി. കോളേജ് രാഷ്ട്രീയത്തിലൂടെ പതിയെ ഗ്രീൻ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും കടന്നു. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കൾ ഓർക്കുന്നു. കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വർദ്ധന, പാർപ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മുന്നോട്ടുവെച്ചാണ് ഗ്രീൻസ് പാർട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ലേബർ പാർട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആൽബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് കുടുംബാംഗങ്ങൾ.

ഗ്രെയ്ൻഡ്‌ലറിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8 കോടിയോളമുള്ള വോട്ടർമാർ വിധിയെഴുതുമ്പോൾ ഹന്ന അഭിമാനകരമായ വിജയം കൊയ്യുമെന്ന ഉറപ്പിലാണ് നാട്ടുകാർ. നമ്മുടെ ഹന്നാ വിജയിക്കുമെന്ന് ഇപ്പോൾ ആസ്ട്രേലിയയിലുള്ള പുല്ലാട് സ്വദേശിയായ സോളമൻ ജേക്കബും അഭിപ്രായപ്പെട്ടു. വിജയിച്ചാൽ അതൊരു ചരിത്ര നിമിഷമാകും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *