അബുദാബി : തിരൂരങ്ങാടി മണ്ഡലം കെഎംസിസി യുഎഇ കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ ‘അമ്മേ ചിരിക്കുക’ എന്ന പേരില്‍ അമ്മ മാഹാത്മ്യം വിളിച്ചോതുന്ന ‘മാനവീയം’ ക്യാമ്പയിനു അബുദാബി ഇസ്ലാമിക് സെന്ററില്‍ വെള്ളിയാഴ്ച തുടക്കം കുറിക്കും. രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ സാമൂഹ്യ പരിശീലകനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. വ്യത്യസ്ത ജീവിതാവസ്ഥ കൊണ്ട് ദുരിതമനുഭവിക്കുന്ന മക്കള്‍ക്ക് വേണ്ടി സര്‍വ്വ സന്തോഷവും ബാക്കി വെച്ചു ജീവിക്കുന്ന നിരവധി അമ്മമാരുടെ ഉന്നമനമാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നതിന്ന് ഭാരവാഹികളറിയിച്ചു.



