കുള്ളാർ ഡാം നാളെ (12) തുറക്കും ; പമ്പാ നദിയിൽ അഞ്ച് സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാം.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല കുംഭമാസ പൂജയുടെ ഭാഗമായി നട തുറക്കുന്നതിനാൽ പമ്പയിൽ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് നാളെ (ഫെബ്രുവരി 12) മുതൽ 17 വരെ കുള്ളാർ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി (ഡാം സേഫ്ടി ഡിവിഷൻ) എക്‌സിക്യുട്ടീവ് എൻജിനിയർക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ എസ് പ്രേംകൃഷ്ണൻ അനുമതി നൽകി. ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 20,000 ഘനമീറ്റർ ജലം തുറന്നു വിടും. പമ്പാ നദിയിൽ അഞ്ച് സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാം.

Leave a Reply

Your email address will not be published. Required fields are marked *