നാളെ വയനാട്ടിൽ ഹർത്താൽ ; നിർബന്ധിച്ചു കടകൾ അടപ്പിക്കില്ല, വാഹനങ്ങൾ തടയില്ല

Kerala Wayanad

വയനാട് – ഫാർമേഴ്സ് റിലീഫ് ഫോറവും ( FRF ), തൃണമൂൽ കോൺഗ്രസും നാളെ (ഫെബ്രുവരി 12 ) വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിചാണ് ഹർത്താൽ. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യ സംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, പക്ഷെ കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു. നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *