ഇന്നലെ രാത്രി ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: മിത്രപുരം നാൽപതിനായരംപടി ഭാഗത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 12 നാണ് അപകടം സംഭവിച്ചത്. അടൂർ പെരിങ്ങനാട് സ്വദേശികളായ നിശാന്ത്, അമൽ പ്രസാദ് എന്നിവരാണ് മരിച്ചത്. നിശാന്തിന് 23 വയസ്സും അമലിന് 19 വയസ്സുമാണ് പ്രായം.സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അടൂരില്‍നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ടൂറിസ്റ്റ് ബസ്സിനെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.f

Leave a Reply

Your email address will not be published. Required fields are marked *