ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു ; വള്ളംകുളം നാരായൺകുട്ടി എന്ന ആനയാണ് ഇടഞ്ഞത്

Kerala Palakkad
Print Friendly, PDF & Email

പാലക്കാട്: പ്രശസ്തമായ കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. പാപ്പാൻ കുഞ്ഞുമോനാണ് ആനയുടെ കുത്തേറ്റ് മരണപ്പെട്ടത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് ആനയുടെ കുത്തേറ്റത്. മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുതുരമല്ല.

28 പ്രദേശങ്ങളിൽ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതിൽ വള്ളംകുളം നാരായൺകുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയർഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവർഷത്തിലധികമായി ആനയെ കൂറ്റനാട് നേർച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല. ആനയെ പിന്നീട് തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *