എരുമേലി – വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം, റാന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമവും കലാപരിപാടികളും നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷനായി. പാലിയേറ്റീവ് രോഗികൾക്കുള്ള കിറ്റ് വിതരണം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിർവഹിച്ചു. പാലിയേറ്റീവ് നഴ്‌സുമാർ, ടീം അംഗങ്ങൾ, ആബുലൻസ് ഡ്രൈവർ എന്നിവരെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ സതീഷ് കെ പണിക്കർ, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രമാദേവി, ഹെൽത്ത് സൂപ്പർവൈസർ എം കെ രാജു എന്നിവർ പങ്കെടുത്തു.


