പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്ക

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുമുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പട്ടികജാതി -പട്ടികവർഗ വികസനസമിതി യോഗത്തിൽ പദ്ധതി പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. മുൻ വർഷങ്ങളിലെ പദ്ധതികളിൽ പൂർത്തിയാകാനുള്ളവയ്ക്ക് പ്രത്യേക പരിഗണന നൽകണം.

നടപ്പ് സാമ്പത്തികവർഷത്തെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി പട്ടികവർഗ വികസനത്തിനായി നടപ്പാക്കുന്ന ആറ് പദ്ധികൾക്ക് അംഗീകാരം നൽകി. പട്ടികവർഗ കുടുംബങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള പശുവളർത്തൽ പദ്ധതി, അത്ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്പോർട്‌സ് സാമഗ്രികൾ വാങ്ങുന്നതിനുള്ള പദ്ധതി, മൂഴിയാർ പട്ടികവർഗ ഉന്നതിയിൽ താൽക്കാലിക പഠനമുറി നിർമാണം തുടങ്ങിയവയ്ക്കാണ് അംഗീകാരം നൽകിയത്.

പട്ടികജാതി വികസനത്തിനായുള്ള അഞ്ച് പദ്ധതികൾക്കും അംഗീകാരം നൽകി – വട്ടാറുകയം നഗർ സംരക്ഷണഭിത്തി നിർമാണം, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹരിജൻ നഗറിലെ റോഡ് കോൺക്രീറ്റിംഗ്, വലിയാട്ടുകുളം നാല് സെന്റ് നഗർ റോഡ് കോൺക്രീറ്റിംഗ്, പുന്നരകുളഞ്ഞി ലക്ഷം വീട് കൈവരി നിർമാണം, സ്റ്റെപ്പ് നിർമാണം.
വിവിധ ബ്ലോക്കുകളിലായി ഒമ്പത് വിജ്ഞാനവാടികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും അംഗീകാരം നൽകി. അംബേദ്ക്കർ സ്വാശ്രയഗ്രാമം പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ബീന പ്രഭ അധ്യക്ഷയായി.
ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ. എസ്. മായ, സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *