കുളങ്ങൾ വൃത്തിയാക്കി കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തണം : കോഴഞ്ചേരി താലൂക്ക് വികസന സമിതി

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – അവധിക്കാലത്ത് താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ കുളങ്ങൾ വൃത്തിയാക്കി കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തണമെന്ന് ജില്ലാ ടൂറിസം വകുപ്പിന് നിർദ്ദേശം നൽകാൻ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജിയുടെ അധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൗമാരക്കാരായ കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് പരിശോധന കർശനമാക്കണമെന്നും ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, തഹസീൽദാർ റ്റി കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *