പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Kerala Pathanamthitta
Print Friendly, PDF & Email

*ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാമത്സരങ്ങൾ ഫെബ്രുവരി 15ന്
‘ശാക്തീകരിക്കപ്പെട്ട യുവ മനസ്സുകളും ജൈവവൈവിധ്യ സംരക്ഷണവും’ വിഷയത്തിൽ വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15 രാവിലെ ഒമ്പത് മുതൽ തിരുവല്ല ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ നടക്കും. സ്‌കൂൾ ലെവൽ ജൂനിയർ, സീനിയർ, കോളജ് (ശാസ്ത്രവിഷയങ്ങൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഭീഷണികളുടെ ലഘൂകരണത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണം’ വിഷയത്തിൽ പ്രോജക്ട് അവതരണവും, സ്‌കൂൾ വിദ്യാർഥികൾക്ക് ‘നമ്മുടെ വീട് ഹരിത വീട് നമ്മുടെ മുറ്റം ഭക്ഷ്യസമൃദ്ധം’ വിഷയത്തെ അടിസ്ഥാനമാക്കി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരങ്ങളും പെയിന്റിംഗ് (വാട്ടർ കളർ), പെൻസിൽ ഡ്രോയിങ് മത്സരവും നടത്തും. ഫെബ്രുവരി നാലുവരെ അപേക്ഷ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കാൻ ചെയ്ത് ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർക്ക് അയക്കണം. രജിസ്‌ട്രേഷന് ജൈവവൈവിധ്യ ബോർഡിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിലേക്ക് വിവരങ്ങൾ നൽകണം. ഇ-മെയിൽ : ptadcksbb@gmail.com , ഫോൺ : 8907446149, വെബ്‌സൈറ്റ് ലിങ്ക് : https://keralabiodiversity.org/

*’കെസ്‌റു’ സ്വയം തൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴിൽ പദ്ധതിയായ ‘കെസ്‌റു’ വിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21 നും 50 നും മധ്യേ.വാർഷിക വരുമാനം ഒരുലക്ഷംരൂപയിൽ കവിയരുത്. വായ്പാതുക പരമാവധി ഒരുലക്ഷംരൂപ. വായ്പ തുകയുടെ 20ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിൽ നിക്ഷേപിക്കും. ഫോൺ : 0468 2222745.

*മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ് തൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴിൽ പദ്ധതിയായ മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ്/ ജോബ് ക്ലബിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടിക വർഗ വികലാംഗ ഉദ്യോഗാർഥികൾക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങൾ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡിയായി അനുവദിക്കും. ഫോൺ : 0468 2222745.

*ശരണ്യ സ്വയം തൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസു കഴിഞ്ഞ അവിവാഹിതർ, പട്ടിക വർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നിവർക്കുളള ശരണ്യ. സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-നും 55നും മധ്യേ. വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. ഫോൺ : 0468 2222745.

*’നവജീവൻ’ സ്വയംതൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത മുതിർന്ന പൗരന്മാർക്കുള്ള ‘നവജീവൻ’ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പരമാവധി 50,000 രൂപ. വായ്പ തുകയുടെ 25ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 50 നും 65നും മധ്യേ. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഫോൺ : 0468 2222745.

*’കൈവല്യ’ സ്വയംതൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്കായുളള ‘കൈവല്യ’ സമഗ്രതൊഴിൽ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21 നും 55നും മധ്യേ. വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. ഫോൺ : 0468 2222745.

*ലേലം 29 ന്
മാങ്കോട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അപകടകരമായി നിൽക്കുന്ന തെങ്ങ്, പ്ലാവ്, ആൽ മരങ്ങൾ ജനുവരി 29 രാവിലെ 11ന് ലേലം ചെയ്യും. ഫോൺ : 9544422836, 9447044429.

*ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി അഞ്ച്. യോഗ്യത -നഴ്‌സിംഗ് , ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സ് ബിരുദം/ഡിപ്ലോമ. പ്രായപരിധി 21-35 വയസ്. ഒരുവർഷമാണ് നിയമന കാലാവധി. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലയിലെ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസുകളിൽ അപേക്ഷിക്കണം. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സ് ബിരുദം യോഗ്യതയുളളവർക്ക് 18000 രൂപയും ഡിപ്ലോമയുളളവർക്ക് 15000 രൂപയും ലഭിക്കും. ഫോൺ : 04735227703.

*ടെൻഡർ
മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള 26 അങ്കണവാടികളിലേക്ക് ഫർണിച്ചർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫോൺ : 8281999122.

 

Leave a Reply

Your email address will not be published. Required fields are marked *