യഥാർത്ഥ സ്വർഗ്ഗം കാരുണ്യ പ്രവർത്തനത്തിലൂടെ ജസ്റ്റിസ് പി എസ് ഗോപിനാഥ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടനയിൽ അഴിച്ചു പണിയുടെ ആവശ്യമില്ലെന്നും ലോകരാജ്യങ്ങളുടെ ഭരണഘടന പരിശോധിക്കുമ്പോൾ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന എന്നും കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.

സാമൂഹ്യ പ്രവർത്തകനായ റഷീദ് ആനപ്പാറ യുടെ നേതൃത്വത്തിൽ നടന്ന കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണത്തിന്റെയും നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയാണെന്നും കാരുണ്യ പ്രവർത്തനങ്ങൾ പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് യഥാർത്ഥ സർഗാനുഭൂതി എന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എസ് ഗോപിനാഥും അഭിപ്രായപ്പെട്ടു.

പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബിന്റെ അധ്യക്ഷതയിൽ അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങും തറയിൽ, കെ എം രാജ, നവാസ്തനിമ, മഞ്ജു ലാൽ, അലക്സ് ജേക്കബ്, ഡോ:ഷേർളി ജോർജ്, അബ്ദുൽ അസീസ് പാലശ്ശേരി എന്നിവർ പ്രസംഗിച്ചു. തന്റെ മകന്റെ വിവാഹം പ്രമാണിച്ച് ഒരു നിർധന ക്യാൻസർ രോഗിക്ക് നൽകാനുള്ള ജോർജ് വർഗീസ് തെങ്ങിൻതറയിൽ ന ചടങ്ങിൽ വച്ച് ജസ്റ്റിസ് പി കെ ഷംസുദ്ദീനും ജസ്റ്റിസ് പി എസ് ഗോപിനാഥനും ചേർന്ന് കാൻസർ രോഗിയുടെ കുടുംബത്തിന് കൈമാറി.

ഫോട്ടോ:-റഷീദ് ആനപ്പാറ യുടെ നേതൃത്വത്തിൽ നടന്ന നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെയും കാൻസർ രോഗികൾക്കുള്ള ധനസഹായത്തിന്റെയും വിതരണ ഉദ്ഘാടനം കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് പി കെ ഷംസുദ്ദീനും ജസ്റ്റിസ് പി എസ് ഗോപിനാഥും നിർവഹിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *