പത്തനംതിട്ടയിൽ നിന്ന് ഒരു സിനിമ ; ചെങ്ങറ എസ്റ്റേറ്റ്, കൊടുമൺ, തിരുവല്ല, അടൂർ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ

Cinema Pathanamthitta

പത്തനംതിട്ട: ജില്ലാ ഉണ്ടായതിനു ശേഷം ഇവിടെ നിന്നുളള നിർമാതാവും, സംവിധായകനും ഒക്കെ ചേർന്ന് പൂർണമായും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിച്ച സൂപ്പർ ജിമ്നി ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. സംസ്ഥാനമൊട്ടാകെ 35 സെന്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് രാജേഷ് മലയാലപ്പുഴ, സംവിധായകൻ അനു പുരുഷോത്ത് ( ഇലന്തൂർ ), എം.ജെ. പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

ചാനൽ അവതാരക കോട്ടയം കിടങ്ങൂരുകാരിയായ മീനാക്ഷി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ചെങ്ങറ എസ്റ്റേറ്റ്, കൊടുമൺ, തിരുവല്ല, അടൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കുടശനാട് കനകം, കോബ്ര രാജേഷ്, കലാഭവൻ റഹ്‌മാൻ, കലാഭവൻ നാരായണൻ കുട്ടി, സീമ ജി. നായർ, പ്രിയങ്ക, ഡോ. രജിത് കുമാർ, ജയകൃഷ്ണൻ, ജയശങ്കർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. പച്ചത്തപ്പ് എന്ന ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ സംവിധായകൻ അനു പുരുഷോത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം, ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കുടുംബ പശ്ചാത്തലത്തിലാണ് സിനിമ തയാറാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

പ്രേക്ഷകരെ തീയറ്ററിലെത്തിക്കാൻ നൂതന പ്രചാരണ പരിപാടിയാണ് സൂപ്പർ ജിമ്നി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. സിനിമ കാണണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റ് കാർഡിൽ പ്രേക്ഷകർക്ക് കത്തെഴുതി അയയ്ക്കുകയാണ് ചെയ്യുന്നത്. സംവിധായകന്റെ കൈയൊപ്പോടെയാണ് കത്തുകൾ എത്തുക. 15,000 കത്തുകളാണ് ഇതു വരെ അയച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചയ്ക്കകം കത്തുകൾ വിലാസക്കാർക്ക് എത്തും. പത്തനംതിട്ടയിൽ നിന്ന് പത്തനംതിട്ടക്കാരുടെ സിനിമ നമ്മൾ പ്രോത്സാഹിപ്പിക്കണ്ടേ ?

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *