തിരുവല്ല: ദ് ഗെറ്റ് ടുഗെദർ തിരുവല്ല, മാവേലിക്കര വിചാര എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി 18 ശനിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചക്ക് 12 മണിവരെ തിരുവല്ല വൈ എം സി എയിൽ സൗജന്യ അക്യുപ്രഷർ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പാർശ്വഫലങ്ങളില്ലാത്ത ഊഷധരഹിത ചികിത്സ രീതിയായ അക്യുപ്രഷർ വഴി എല്ലാ രോഗങ്ങൾക്കും ത്വരിതഗതിയിൽ ശമനം ലഭിക്കുമെന്നതിനാൽ ശ്രീലങ്ക, മ്യാൻമാർ, അമേരിക്ക,ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ് മുതലായ വിദേശ രാജ്യങ്ങളിലെല്ലാം വളരെയധികം ജനകീയമായി ക്കഴിഞ്ഞു.
ഇന്ത്യയിൽ അക്യുപ്രഷർ ചികിത്സ പ്രചാരണത്തിനായി വളരെയധികം പ്രവർത്തിക്കുന്ന മുംബൈയിലെ ജയ് ഭഗവാൻ അക്യുപ്രഷർ സർവീസ് ഇന്റർനാഷണൽ എന്ന സംഘടനയുടെ ആചാര്യനും തിരുവനന്തപുരം കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ ക്രമീകരിച്ചിരിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കോഴ്സിന്റെ പരിശീലകനുമായ ജോർജ് ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സംഘമാണ് തിരുവല്ലയിൽ രോഗികളെ ശുശ്രൂഷിക്കുക.
ചികിത്സ തികച്ചും സൗജന്യമാണെങ്കിലും ഹാൾ വാടക,സംഘാടനച്ചെലവുകൾ എന്നിവക്കായി ഉദാരമതികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതാണ്. ചികത്സ ആവശ്യമുള്ളവർ ജനുവരി 18 ശനിയാഴ്ച്ച പകൽ 12 മണിക്ക് മുമ്പായി തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള വൈ എം സി എയിൽ എത്തിച്ചേരണം.ആചാര്യ ജോർജ് ജേക്കബിന്റെ 9324038501, 9446753840 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂർ റജിസ്റ്റർ ചെയ്യാവുന്നതാണ്.
സൗഖ്യം ആവശ്യമുള്ള എല്ലാവരേയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നുതോടൊപ്പം അക്യുപ്രഷർ ശുശ്രൂഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ തെറാപ്പിസ്റ്റുകളേയും ക്ഷണിക്കുന്നതായും സംഘാടകസമിതി അംഗങ്ങളായ പ്രൊഫ: ഡോ: മാമ്മൻ വർക്കി, ഷാജി ജോർജ്, റോയി പി ചാണ്ടി എന്നിവർ അറിയിച്ചു
@ബിജു നൈനാൻ മരുതുക്കുന്നേൽ
What do you feel about this post?
Like
Love
Happy
Haha
Sad

