ചെറായി: മുനമ്പം കടൽത്തീരത്തെ അറുനൂറിലധികം കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ചതിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് മുനമ്പം സമര പന്തലിലേക്ക് ഐക്യദാർഢ്യ ലോങ്ങ് മാർച്ച് നടത്തി. പള്ളിപ്പുറം മഞ്ഞൂമാതാ ബസിലിക്കയിൽ നിന്നും മുനമ്പം സമരപ്പന്തലിലേക്ക് നടന്ന ലോങ്ങ് മാർച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലൂങ്കൽ ഉത്ഘാടനം ചെയ്തു. റവ. ആൻ്റണി കുരിശിങ്കൽ (റെക്ടർ, മഞ്ഞുമാതാ, ബസിലിക്ക, പള്ളിപ്പുറം) അനുഗ്രഹ പ്രഭാഷണം നടത്തി. NCMJ എറണാകുളം ജില്ലാ പ്രസിഡൻ്റ്, കോശി ജോർജ് അധ്യക്ഷത വഹിച്ചു.
മുനമ്പം സമരപന്തലിൽ നടന്ന സമാപന സമ്മേളനം കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ബിജു ജോർജ് അറക്കത്തറ ഉത്ഘാടനം ചെയ്തു. NCMJ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുനമ്പം സമരസേനാനികൾക്ക് ഐക്യ ദാർഢ്യ സന്ദേശം NCMJ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് നൽകി. റവ. ഫാദർ ആൻ്റണി തറയിൽ അധ്യക്ഷത വഹിച്ചു.
ശ്രീ റൈജു രണ്ടു തൈയ്ക്കൽ (ബസിലിക്ക സെക്രട്ടറി), ശ്രീ സെബാസ്റ്റ്യൻ പാലയ്ക്കൽ(മുനമ്പം സമരസമിതി ചെയർമാൻ) ഫാദർ സുഗുൺ, സുജിത്ത് ഇലഞ്ഞിമാറ്റം, ജോസഫ് ബെന്നി കുറുപ്പശ്ശേരി (മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ)എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ സാം മൂവാറ്റുപുഴ(NCMJ ജില്ലാ സെക്രട്ടറി), ജോജോ മനയ്ക്കൽ, NCMJ ജില്ലാ ജോ. സെക്രട്ടറി, ബിജു തുണ്ടിയിൽ, NCMJ ജില്ലാ വൈസ് പ്രസിഡൻ്റ് തുടങ്ങിയവർ നേതൃത്വം നൽകി.


