വിജയീഭവഃ ; തൃപ്പാറ മഹാദേവന്റെ ശിവരാത്രി ഉത്സവത്തിന് പിസിക്കൊപ്പം അനിൽ ആന്റണി

Kerala Pathanamthitta Politics

പത്തനംതിട്ട – വിജയീഭവഃ . ഒരു കാരണവരെപ്പോലെ അനിൽ ആന്റണിയുടെ നെറ്റിയിൽ ചന്ദനക്കുറിയണിയിച്ചു പിസി ജോർജ്ജിന്റെ അനുഗ്രഹം. തൃപ്പാറ മഹാദേവ ക്ഷേത്രത്തിലാണ് ശിവരാത്രി നാളിൽ പിസിക്കൊപ്പം ബിജെപി സ്ഥാനാർത്ഥിയായ അനിൽ കെ ആന്റണി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ എത്തിയ അനിൽ ആന്റണിക്ക് ഭക്തജനങ്ങൾ സ്വീകരണം നൽകി.

ക്ഷേത്ര സന്നിധിയിൽ നടന്ന പറയിടിൽ ചടങ്ങിൽ പങ്കെടുത്ത് പറ സമർപ്പണവും അദ്ദേഹം നടത്തി. നൂറു കണക്കിന് ഭക്തജനങ്ങൾ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമെത്തി. ക്ഷേത്രസന്നിധിയിൽ നടന്ന അന്നദാനം പി സി ജോർജ് ഉദ്ഘാടനം ചെയ്തു. എൻ ഡി എ സ്ഥാനാർത്ഥി അനിൽ ആന്റണിയും പി സി ജോർജും ചേർന്നാണ് പറയിടിയിൽ സമർപ്പണം നടത്തിയത്.

ജനങ്ങളുടെ മനസ്സ് തന്നോടൊപ്പം ഉണ്ടന്നും, ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യണമോ ? അതോ ബിജെപിക്ക് വോട്ട് ചെയ്യണമോ ? എന്ന് പ്രബുദ്ധരായ മലയാളികൾക്കറിയാം. മലയാളികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് അങ്ങേനെയായിരിക്കും. കേരളത്തിലെ അധികാരത്തിനായി കൂട്ടിക്കെട്ടി ഉണ്ടാക്കിയ മുന്നണികളെ ജനം തിരിച്ചറിയും. !! രണ്ടക്കം വിജയമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അതിശയമായി കാണുന്നവർക്ക് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകും. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *