പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവർ, കണ്ടക്ടർമാർ ഇനി സ്വകാര്യ ബസിൽ പണിയെടുക്കണ്ട !!
പത്തനംതിട്ട – സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ തസ്തികയ്ക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ തസ്തികയിൽ നിയമിക്കില്ലെന്ന് ജില്ലാ ആർറ്റിഒ എച്ച്. അൻസാരി അറിയിച്ചു.
സമയക്രമം പാലിക്കാതെയും വിദ്യാർഥികൾക്കും, ഭിന്നശേഷിക്കാർക്കും കൺസെഷൻ അനുവദിക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശനനിയമ നടപടി സ്വീകരിക്കും. ജില്ലയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓൾ ഇന്ത്യ പെർമിറ്റുള്ള അന്തർസംസ്ഥാന വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി. സമയക്രമം പാലിക്കാതെയും വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കാതെയും സർവീസ് നടത്തിയ വാഹനങ്ങളുടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായും ആർറ്റിഒ അറിയിച്ചു.


