ഖാദി സ്‌പെഷ്യൽ റിബേറ്റ് മേള ഉത്ഘാടനം

Pathanamthitta

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്‌പെഷ്യൽ റിബേറ്റ് മേളയുടെ ജില്ലാതല ഉത്ഘാടനം റാന്നി – ചേത്തോങ്കരയിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയിൽ റാന്നി-പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. സെപ്തംബർ 23 മുതൽ ഒക്ടോബർ 3 വരെയാണ് സ്‌പെഷ്യൽ റിബേറ്റ് മേള നടക്കുക.ജില്ലാ ഖാദി ഗ്രമവ്യവസായ ബോർഡിന്റെ കീഴിലുള്ള ഇലന്തൂർ, പത്തനംതിട്ട(അബാൻജംഗ്ഷൻ), റവന്യൂ ടവർ അടൂർ, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമസൗഭാഗ്യകളിൽ മേളയോടനുബന്ധിച്ച് വിപുലമായ ഖാദി വസ്ത്ര ശേഖരം ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 0468 2362070 എന്ന നമ്പരിൽ ബന്ധപ്പെടാം. വാർഡ് മെമ്പർ വി.സി. ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോജക്ട് ആഫീസർ എം.വി.മനോജ് കുമാർ. അസി. രജിസ്ട്രാർ ടി.എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *