റാന്നി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. ചെറുകോൽ വലിയോട്ടിൽ കുട്ടന്റെ മകൻ മഹേഷ് (40) ആണ് മരിച്ചത്. വെള്ളി വൈകിട്ട് അഞ്ചരയോടെ ചെറുകോലിൽ നിന്ന് റാന്നിയിലേക്ക് വരുമ്പോൾ മഹേഷ് ഓടിച്ചിരുന്ന ബൈക്ക് തെക്കേപ്പുറം ആയിക്കൽ വളവിൽ വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിൽ, അനീഷ് എന്നിവർ സഹോദരങ്ങളാണ്.


