പത്തനംതിട്ട – ലോക വായന ദിനചാരണത്തോടനുബന്ധിച്ചു എക്‌സൈസ് വിമുക്തി മിഷൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ പെരുമ്പടം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ ‘ നോവലിനെ ആസ്പദമാക്കി ആസ്വാദന കുറിപ്പ് മത്സരം ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തി. ഒന്നാം സ്ഥാനം ഷാരോൺ ഷിബു (എൻ. എം.ഹൈസ്‌കൂൾ കുമ്പനാട്), രണ്ടാം സ്ഥാനം അദ്വൈത് രവീന്ദ്രനാഥ് (സർക്കാർ ഹൈസ്‌കൂൾ കുന്നന്താനം), മൂന്നാം സ്ഥാനം എ.ജി ഇന്ദു മിത്ര (നേതാജി ഹൈസ്‌കൂൾ പ്രമാടം) എന്നിവർ കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫിയും പ്രശംസാപത്രവും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.സൂരജ് വിതരണം ചെയ്തു. വിമുക്തി ജില്ല മാനേജർ എസ്.സനിൽ, വിമുക്തി കോ ഓഡിനേറ്റർ അഡ്വ. ജോസ് കളിക്കൽ എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

