അടൂർ: ബൈക്ക് സൂചനാ ബോർഡിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുരമ്പാല സുകന്യ ഭവനിൽ ബാബുവിന്റെയും സിന്ധുവിന്റെയും മകൻ സുരാജ്(25) ആണ് മരിച്ചത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു മരണം. ബൈക്ക് ഓടിച്ച കുരമ്പാല സ്വദേശി മിഥുനും പരുക്കുണ്ട്. ഞായറാഴ്ച പുലർച്ചെ 4.30 ന് എം.സി.റോഡിൽ നെല്ലിമൂട്ടിൽപടിക്കു സമീപമായിരുന്നു അപകടം. കുരമ്പാലയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ഇവർ. റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലാണ് ഇടിച്ചത്. സുരാജിന്റെ സഹോദരി: സുകന്യ.


