പത്തനംതിട്ട – പൊള്ളാച്ചിയിൽ വെച്ച് നടന്ന നാഷണൽ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡലുകൾ നേടി അഭിമാനതാരങ്ങളായി മാറിയിരിക്കുകയാണ് പ്രണവ് ബാലുവും, ജുലേന ലിസ് തോമസും. ഇലവുംതിട്ട തറയിൽ ബാലുവിന്റെയും ചൈതന്യ ബാലുവിന്റെയും മകനായ പ്രണവ് ഇതിനുമുമ്പ് ജിലാ സംസ്ഥാന തല മത്സരങ്ങളിൽ ഗോൾഡ് മെഡലുകൾ അടക്കം നേടിയിട്ടുണ്ട്. കപ്പിൾ ഡാൻസിൽ ഇരുവരും കൂടിയും സംസ്ഥാന തലത്തിൽ ഗോൾഡ് മെഡൽ നേടിയിരുന്നു.
വാഴമുട്ടം ലേ- മുണ്ടേ സ്‌കൂൾ വിദ്യാർത്ഥിനിയും, ശ്രീമതി എൽമയുടെയും, തോമസിന്റെയും മകളായ ജുലേന ലിസ് തോമസ് നിരവധി മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. ഇരുവരും കൂടിയാണ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടിയിരിക്കുന്നത്. പ്രണവ് ഫിഗർ സ്കേറിംഗിലും ബ്രോൺസ് നേടി.

നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങൾ തന്നെയാണ് ഇവരെന്നെതിൽ തർക്കമില്ല. ലോക ചാമ്പ്യൻ കൂടിയായ അഭിജിത്ത് അമൽ രാജിന്റെ ശിക്ഷണത്തിൽ പരിശീലിക്കുന്ന ഇവർ നാളെ ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ അടക്കം പങ്കെടുക്കുവാനും മെഡലുകൾ നേടുവാനും കഴിയട്ടെ എന്നാശംസിക്കുകയാണ്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. !!
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


