കെ – റെയിൽ സമര വാഴക്കുലക്ക് ലേലത്തിലൂടെ കിട്ടിയത് 28,000 രൂപ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കെ -​ റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം കു​ന്ന​ന്താ​നം ന​ട​ക്ക​ൽ മഞ്ഞക്കുറ്റി പിഴുതിടത്ത് ന​ട്ട സ​മ​ര​വാ​ഴ​യു​ടെ
വി​ള​വെ​ടു​പ്പ് മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി നി​ർവ്വഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ലേലത്തിൽ പൂ​വ​ൻ വാ​ഴ​ക്കു​ല 28,000 രൂ​പ​ക്ക്​ ലേലത്തിൽപ്പോയി. ഈ ലേ​ല​ത്തുക, ചെ​ങ്ങ​ന്നൂ​രി​ൽ അ​ടു​പ്പു​ക​ല്ല് ഇ​ള​ക്കി കെ -​ റെ​യി​ൽ മ​ഞ്ഞ​ക്കു​റ്റി സ്ഥാ​പി​ച്ച ത​ങ്ക​മ്മ​യു​ടെ ഭ​വ​ന​നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.

ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന എം.​എ​ൽ.​എ​മാ​രോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ്​ വാ​ഴ ന​ട്ട​ത്. അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​ർ എ​ത്ര ശ്ര​മി​ച്ചാ​ലും പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​ത​ന്നെ പോ​കു​മെ​ന്ന് വാ​ഴ​യു​ടെ വി​ള​വെ​ടു​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി പ​റ​ഞ്ഞു. ന​ട​ക്ക​ൽ ജ​ങ്​​ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മ​ര സ​മി​തി ജി​ല്ല ക​ൺ​വീ​ന​ർ മു​രു​കേ​ഷ് ന​ട​ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *