മൈലപ്ര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പർ നൽകിയശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുള്ള കെട്ടിട ഉടമകൾ ഫോറം 9-ബിയിൽ രേഖാമൂലം പഞ്ചായത്തിൽ സത്യവാങ്മൂലം നൽകണം. അല്ലാത്തപക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


