പത്തനംതിട്ട കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സിന് 2023 -24 അദ്ധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾക്ക് (എംബിബിഎസ്, എഞ്ചിനീയറിംഗ്, എംസിഎ, എംബിഎ, ബി എസ് സി /എം എസ് സി നേഴ്സിംഗ്, ബിഡിഎസ്, ബി ഫാം, എം ഫാം, ഫാം ഡി, ബി എസ് സി/ എം എസ് സി ഫോഫസ്ട്രി, ബി എസ് സി/ എം എസ് സി അഗ്രികൾച്ചർ, എംവിഎസ് സി , ബി വി എസ് സി, ബി എച്ച് എം എസ് , ബി എസ് എം എസ് , എൽ എൽ ബി, എൽ എൽ എം, ഡോക്ടറൽ ബിരുദമുളള എല്ലാ തസ്തികകൾക്കും)പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16 വരെ ആണ്. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ പത്തനംതിട്ട ജില്ലാ ഓഫീസിൽ സമർപ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസൻസിന്റെ കോപ്പി, ക്ഷേമനിധി കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, അവസാനം അടച്ച രസീതിന്റെയോ, ക്ഷേമനിധി പാസ് ബുക്കിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, കുട്ടിയുടെ ആധാർ കാർഡ് കോപ്പി എന്നിവയും നൽകണം. ഫോൺ : 04682-320158


