കുമ്പനാട് – കഴിഞ്ഞ ദിവസം നെല്ലിമല 1648 എസ്എൻഡിപി ശാഖാ ശ്രീനാരായണ ഗുരുമന്ദിര പഞ്ചലോഹ പ്രതിഷ്ഠാ ആദ്യ വാർഷിക ആഘോഷ പരിപാടികൾ നടന്നു. എല്ലാ വർഷങ്ങളിലെയും പോലെ ആഘോഷ പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും നടന്നു. ഗുരുമന്ദിരത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ഓതറ മാമൂട് ജംഗ്ഷൻ വരെ പോയി തിരികെ എത്തുകയായിരുന്നു. ചെണ്ടമേളം, മഞ്ഞക്കുടകൾ, താലപ്പൊലി ഏന്തിയ ബാലികമാർ ശുഭ്ര വസ്ത്ര ധാരികളായ ശാഖാഅംഗങ്ങളും അടക്കം വലിയൊരു ജനാവലി ഘോഷയാത്രയിൽ പങ്കെടുത്തു.
ആ ഘോഷയാത്രയിൽ ഏറ്റവും ആകർഷണമായി തോന്നിയത് ശിവന്റെ വേഷവും, തോഴിമാർക്കൊപ്പമുള്ള ശിവതാണ്ഡവുമായിരുന്നു. ആകർഷണമായി തോന്നിയതിനാൽ ഫേസ്ബുക്ക് പേജിൽ കൂടുതൽ റീൽ ചെയ്യാനും ഞാൻ മറന്നില്ല. പിന്നീട് ആ റീൽ ഒക്കെ കണ്ടിട്ടാകണം പ്രസാദ് ബന്ധപ്പെട്ടു, ഞാൻ ആവശ്യപ്പെട്ടതിന് പ്രകാരം അവരുടെ വിവരങ്ങൾ നൽകി. അഞ്ചുപേരടങ്ങുന്ന ഒരു സംഘം ആണത്. ദൈവതൻ കലാസമിതി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പുലിയൂർ ഇലഞ്ഞിമേലുള്ള കലാ സംഘം. ദേവനൃത്തം എന്ന പേരിലാണ് ഇവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നത്. എല്ലാവരും നല്ല നർത്തകർ തന്നെ. ആത്മാർത്ഥതയോടെയുള്ള മണിക്കൂറുകൾ നീണ്ട ഘോഷയാത്രയിലെ അവരുടെ കലാ സമർപ്പണം ശ്രദ്ധേയമായിരുന്നു. ഘോഷയാത്രക്ക് നിറപ്പകിട്ടും, ആകർഷണീയവും ആക്കിയത് ഈ സംഘത്തിന്റെ പ്രകടനം കൊണ്ടാണെന്ന് പറയാം.
ഇവരെ ബന്ധപ്പെടേണ്ട നമ്പറുകൾ – 9744577566 .

ജീവിക്കാനായി വേഷം കെട്ടേണ്ടി വരുന്ന ഇങ്ങനെയുള്ള കലാകാരന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് കൂടിയായിരുന്ന “പൊയ്ക്കാൽ ചന്ദ്രൻ” എന്നറിയപ്പെട്ടിരുന്ന ഉള്ളന്നൂർ സ്വദേശിയുടെ ജീവിതം കണ്ടപ്പോൾ പ്രത്യേകിച്ചും. ചന്ദ്രൻ ഇപ്പോൾ അവശനായി കലാ പ്രകടനമോ, ജോലിയോ ചെയ്യാനാകാതെ ശരിക്ക് നടക്കാൻ പോലുമാകാതെ ഉത്സവപ്പറമ്പുകളിൽ കപ്പലണ്ടി കച്ചവടമാണ്. ജീവിക്കാനായി വേഷം കെട്ടുന്ന കലാകാരന്മാരെ കുറിച്ച് വീഡിയോ ചെയ്യാം.


ജീവിക്കാനായി മണിക്കൂറുകൾ വേഷംകെട്ടി അദ്ധ്വാനിക്കുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പേരില്ലാത്തതിനാൽ ഇവരുടെ നൃത്തത്തിന് ഒരു വിലയുമില്ല. ഞാൻ കണ്ട ഇവരുടെ നൃത്ത ചുവടുകൾ മനോഹരമായിരുന്നു. അഭിനന്ദനങ്ങൾ. ജീവിക്കാനായി വേഷം കെട്ടുന്ന ഇവരുടെ കലാ പ്രകടനം നിങ്ങളുടെ ആഘോഷ പരിപാടികളിലും ഉൾപ്പെടുത്തിയാൽ ഒരിക്കലും ഇവർ നിരാശരാക്കില്ല. കൊടുക്കുന്ന പൈസ നിങ്ങൾക്കും മുതലാകും ഇവർക്ക് ജീവിക്കാനുള്ള മാർഗ്ഗവുമാകും. പ്രസാദിനും സംഘത്തിനും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങളോടെ ,
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


