സർക്കാർ സന്നാഹങ്ങളുമായി നടത്തിയ മോഗ്ഡ്രില്ലിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി വേദിയായി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ എസ് ഐഎഎസ് ന്റെ നിർദ്ദേശപ്രകാരം തിരുവല്ല സബ് കളക്ടർ ശ്രീ സുമിത് കുമാർ താക്കൂറിന്റെയും തഹസിൽദാർ ശ്രീമതി സിനി മാത്യുവിൻ്റെയും സാന്നിധ്യത്തിൽ എൻ ഡി ആർ എഫ്, ഫയർ ആൻഡ് റെസ്ക്യൂ, കേരള പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തിൽ നടന്ന മോക്ക് ഡ്രില്ലിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി വേദിയായി. ഇന്ത്യയിലാദ്യമായാണ് സർക്കാർ സമ്പൂർണ്ണ സന്നാഹങ്ങളുമായി സ്വകാര്യ സ്ഥാപനത്തിൻറെ സഹകരണത്തോടെ ഇങ്ങനെയൊരു മോക്ക് ഡ്രിൽ നടത്തുന്നത്. ജോൺസ് ഹോപ്പ്ക്കിൻസ് സർവ്വകലാശാല, വെയ്ൻ സർവ്വകലാശാല, ജോർജ് വാഷിംഗ്ടൺ സർവ്വകലാശാല തുടങ്ങിയ വിദേശ സർവകലാശാലകളുടെയും വെല്ലൂർ സിഎംസി , ബാംഗ്ലൂർ നിംഹാൻസ് തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നുവന്നിരുന്ന രാജ്യാന്തര കോൺഫറൻസിന്റെ സമാപനദിവസമാണ് പ്രസ്തുത മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ദുരന്ത നിവാരണ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് നടത്തിയ രാജ്യാന്തര കോൺഫറൻസിന് യുണൈറ്റഡ് 24 എന്നായിരുന്നു പേര് നൽകിയിരുന്നത്. ഒരു കെട്ടിടം തകർന്നുവീണതായും പുക ഉയരുന്നതായും വിഷവാതകമാണോ എന്ന സംശയത്തെ തുടർന്ന് കൂടുതൽ സംവിധാനങ്ങൾ എത്തി സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതായുമായ സാഹചര്യമാണ് മോക്ക് ഡ്രില്ലിലൂടെ പ്രദർശിപ്പിച്ചത്. അപകട വിവരം അറിയിക്കപ്പെട്ടതിനെ തുടർന്ന് അതിവേഗം എത്തിയ ഫയർ ആൻ്റ് റെസ്ക്യൂ സംഘം കെട്ടിടത്തിനുള്ളിൽ വിഷവാതകം ആണോ എന്ന് സംശയിച്ച് വിദഗ്ദ്ധ സംഘമായ HAZMAT ( Hazardous material ) സംഘം എത്തി സുരക്ഷ വിലയിരുത്തിയാണ് പരിക്കേറ്റവരെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി. അതേ സമയം നിർദ്ദിഷ്ട കോഡ് പ്രഖ്യാപനം നടത്തി ബിലീവേഴ്സ് ആശുപത്രിയുടെ മെഡിക്കൽ സംഘം സജ്ജരായി. ആശുപത്രിയുടെ ദുരന്ത പ്രതിരോധ സാഹചര്യങ്ങളുടെ വിലയിരുത്തലുകളും മോക് ഡ്രില്ലിനിടയിൽ നടന്നു.

 

കോൺഫറൻസിൽ പങ്കെടുത്ത 400 ഓളം പേർ ഗ്രൂപ്പുകളായി തിരിഞ്ഞ് മോക്ക് ഡ്രിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തി. കേരളത്തിലെ നിലവിലുള്ള ദുരന്ത നിവാരണ – പ്രതിരോധ സംവിധാനത്തെ മോക്ക് ഡ്രില്ല് നിരീക്ഷിച്ച വിദേശ സർവകലാശാല പ്രതിനിധികൾ അദിനന്ദിച്ചു. മോക്ക് ഡ്രില്ലിന് ശേഷം സർക്കാർ സംവിധാനങ്ങളുമായി ചർച്ച നടത്തി നിലവിലുള്ള സംവിധാനങ്ങൾ വിലയിരുത്തുകയും കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. പ്രകൃതി – മനുഷ്യ നിർമ്മിത ദുരന്തങ്ങളടക്കമുള്ള വിവിധ തരം ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന കേരളീയർക്ക് ഈ വിഷയത്തിൽ ആവശ്യമായ ബോധവത്കരണവും പരിശീലനം നടത്തുവാനുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി നടത്തുന്ന പരിശ്രമങ്ങളെ തിരുവല്ല സബ് കളക്ടർ ശ്രീ സുമിത് കുമാർ താക്കൂർ ഐ എ എസ് അഭിനന്ദിച്ചു. ഡപ്യൂട്ടി കമാന്റന്റ് ശ്രീ എസ് ശങ്കരപാണ്ഡ്യൻ നയിച്ച NDRF സംഘം, അസി സ്റ്റേഷൻ മാസ്റ്റർ ശ്രീ കെ എസ് അജിത് നയിച്ച ഫയർ ആൻ്റ് റസ്ക്യൂ സംഘം, തിരുവല്ല സബ് ഇൻസ്പെക്ടർ ശ്രീ ഉണ്ണികൃഷ്ണൻ ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് മോക്ക് ഡ്രില്ലിൽ പങ്കെടുത്തത്. ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻറർ സി ഇ ഒ യും തിരുവല്ല ബിലീവേഴ്സ് ആശുപത്രി ഐ പി വിഭാഗം മേധാവിയുമായ ഡോ ജിജു ജോസഫ്, ഇ ആർ വിഭാഗം അഡ്മിനിസ്ട്രേഷൻ മേധാവിയുമായ ഡോ ഷമ്മി ഡഗ്ലസ് എന്നിവർ ദുരന്ത പ്രതികരണ നടപടികൾ ക്രമീകരിച്ചു.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ക്ലിനിക്കൽ ജീവനക്കാരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും മുതൽ ദേശീയ അന്തർദ്ദേശീയ പ്രതിനിധികളും പൊതുജനങ്ങളും അടക്കമുള്ളവരാണ് യുണൈറ്റഡ് 24 ൽ പങ്കെടുത്ത് ദുരന്ത നിവാരണ – പ്രതിരോധ പരിശീലനം പൂർത്തിയാക്കിയത്. യുണൈറ്റഡ് രാജ്യാന്തര കോൺഫറൻസ് വരും വർഷങ്ങളിൽ കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തി മികവുറ്റ രീതിയിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നും ദുരന്ത നിവാരണ – പ്രതിരോധ മേഖലയിൽ കൂടുതൽ പേരെ പരിശീലിപ്പിച്ച് കേരളജനതയെ ദുരന്തങ്ങളെ നേരിടുവാൻ പ്രാപ്തരാക്കുവാനാണ് ശ്രമിക്കുന്നതെന്നും കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ. ഫാ സിജോ പന്തപ്പള്ളിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *